ഞാനാണ് തീവ്രവാദി
താടിയുണ്ട് തലപ്പാവുമുണ്ട്
നേരിന്റെ നിസ്കാര
പാടുമുണ്ട്
ഇടറാത്ത കാലടിയിലുലയാതെയൂന്നിനിന്നരുതെന്ന്
-
പറയുന്ന നാവുമുണ്ട്
കാഴ്ചയുണ്ടന്ന്യന്റെ
കണ്ണീരു കാണുന്ന
കേൾവിയുണ്ടപരന്ടെ
രോദനം കേൾക്കുവാൻ
തളരാത്ത കരളുണ്ട്
കുനിയാത്ത ശിരസുണ്ട്
പെറ്റ നാടിനായ് നൽകാനെൻ
പ്രാണനുണ്ട്
മുറിയാത്തൊരാദർശ ധാരയുണ്ട്
അതിലണയാതെരിയും വെളിച്ചമുണ്ട്
അന്യന്റെ ചോരക്ക്
കാവലുണ്ട്
എന്നും പെണ്ണിന്റെ
മാനത്തിനർത്ഥമുണ്ട്
കയ്യിൽ കൊടിയും കരളിൽ
കറയുമായ്
ദേശ സ്നേഹം തൂക്കിവിൽക്കും കപടന്ടെ
ആയുധ മൂർച്ചയിൽ തോൽക്കാൻ ഇനി വയ്യ
തോറ്റു തളരാൻ മനസ്സില്ല................
ഞാനാണ് ദേശ ദ്രോഹി
...ഈ ..ഞാനാണ് തീവ്രവാദി
മൂർച്ഛയുള്ളായുധ കൂർപ്പിനാലിന്നെന്ടെ
കണ്ഠം തുരക്കുക കരളും തകർക്കുക
എന്റെ രക്തം നനചിന്നീ
മണ്ണ് നിറക്കുക
ദേഹിയില്ലാ ദേഹമവിടെ കളയുക
എങ്കിലും ഒരുമാത്രയോർക്കുക
നീചകാ .............
മരണമില്ലെന്നുമെൻ
വാക്കുകൾക്കും
ഞാൻ തീർത്ത കാലടിപ്പാടുകൾക്കും
ഉയരും ഒരായിരം ജീവനുകളിനിയും
ആയിരം കണ്ഡങ്ങൾ ഇനിയും പറയും
ഞാനാണ് രാജ്യദ്രോഹി
...ഈ ..ഞാനാണ് തീവ്രവാദി
-മിഷാൽ കൊച്ചുവർത്തമാനം
-

Comments
Post a Comment