മഞ്ഞുപോലൊരു കിനാവ്
ഉമ്മയാണവനോട് ആദ്യമായി ജിന്നിന്ടെ കഥ പറഞ്ഞു കൊടുത്തത് , രാജകുമാരനെ പ്രണയിച്ച സുന്ദരിയായ ജിന്നിന്റെ കഥ ,ചന്ദന മണമുള്ള രഥത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഭൂമിയിലേക്ക് പാറി വരുന്ന വെളുത്ത ജിന്നിന്റെ കഥ, സ്വർണ നിറമുള്ള അവളുടെ പാദങ്ങൾ അന്തരീക്ഷത്തിലൂടെ തെന്നിക്കളിക്കുന്നത് ഉമ്മ വിവരിക്കുന്നത് കേൾക്കാൻ വല്ലാത്ത കൗതുകമായിരുന്നു,വെളുത്ത കാർമേഘങ്ങൾ കൊണ്ടാണത്രേ അവളുടെ ഉടുപ്പ് തുന്നിയിരുന്നത്, മരതക കല്ലുകളായിരുന്നത്രെ അവളുടെ കണ്ണുകളിൽ തിളങ്ങിയിരുന്നത് , മയിൽ പീലി ദളങ്ങൾ കൂട്ടി വെച്ച പോലായിരുന്നത്രെ അവളുടെ കൺ പീലികൾ ...........
പാലായി കുണ്ടിലെ ഉരുളൻ കല്ലുകൾ നിറഞ്ഞ പാറമടയിൽ നിറയെ ജിന്നുകളാണത്രെ ,ജിന്നുകൾ മാത്രമല്ല ഇഫ്രീത്തുകൾ, വടയക്ഷികൾ , ശെയ്ത്താൻ , ഇബ്‌ലീസ്, രക്തം കുടിക്കുന്ന ഭൂതങ്ങൾ, മാടൻ , മറുത
മനുഷ്യരെ പോലെ ദൈവത്തിന്റെ മറ്റൊരു സൃഷ്ടിയാണത്രെ ജിന്നുകൾ , മനുഷ്യനെ രൂപപ്പെടുത്തിയത് മണ്ണുകൊണ്ടെങ്കിൽ ജിന്നുകളെ പടച്ചത് തീ കൊണ്ടാണത്രെ , ജിന്നുകൾക്കും കുടുംബവും, കുട്ടികളും എല്ലാമുണ്ടത്രേ ....

ജിന്നിന്റെ കുട്ടികളൊക്കെ ഓത്തുപള്ളീ പോവാറുണ്ടോ ...... ?
അള്ളാഹു അഹ്‌ലം .....ആർക്കറിയാം ...........
അള്ളാഹു അഹ്‌ലം .....ആർക്കറിയാം ...........
ജിന്നിനെ കാണാൻ എങ്ങനെയായിരിക്കും .......?
ഞമ്മളാരും കണ്ടിട്ടില്ലല്ലോ, പണ്ട് സെയ്താലി മൊല്ലാക്ക ജിന്നുകൾക്ക് ദർസ് ഓതി കൊടുക്കാറുണ്ടായിരുന്നത്രെ, പടച്ചോനറിയാം
ഞമ്മളാരും കണ്ടിട്ടില്ലല്ലോ, പണ്ട് സെയ്താലി മൊല്ലാക്ക ജിന്നുകൾക്ക് ദർസ് ഓതി കൊടുക്കാറുണ്ടായിരുന്നത്രെ, പടച്ചോനറിയാം
കാലം ഇരുപത് വർഷങ്ങളെ കൊന്നു തിന്നു , ഉമ്മയുടെ തല മുഴുവൻ നര കയറി , ചന്ദനം മണക്കുന്ന ജിന്നിന്റെ കഥകൾ ഇന്നും അവന്ടെ മനസ്സ് മറന്നിട്ടില്ല, അതൊന്നുമല്ല കാര്യം, കാലങ്ങളായി അവനൊന്ന് മനസ്സറിഞ്ഞുറങ്ങിയിട്ട് , കണ്ണുകളടക്കാൻ പേടിയാണത്രെ , എന്നും ഒരേ സ്വപ്നം, ഒരേ മണം , ഒരേ അന്തരീക്ഷം , ഒരേ രൂപം,അകലെ വായുവിൽ തെന്നി നിൽക്കുന്ന പെണ്ണിന്റെ രൂപം , തിളങ്ങുന്ന വെള്ളത്തുണിയിൽ പൊതിഞ്ഞ നീണ്ട മുഖം, വെളുത്ത പാടകെട്ടി മറഞ്ഞ കണ്ണുകൾ , ഇടക്കിടക്ക് കണ്ണിനുള്ളിൽ എന്തോ ഒന്ന് മിന്നിത്തിളങ്ങുന്നു , ചാരനിറമുള്ള കൈകൾ, സ്വർണ നിറമുള്ള പാദങ്ങൾ വായുവിലൂന്നി അവളവനെ നോക്കി നിൽകുന്നു , മേഘം കൊണ്ട് തീർത്ത അവളുടെ ഉടയാട കാറ്റിൽ പുറകിലേക്ക് തെന്നി മറിയുന്നു, ഇരുണ്ട നിറമുള്ള ചുണ്ടുകൾകൊണ്ട് മറച്ചു വെച്ച തിളങ്ങുന്ന രണ്ട് കൂർത്ത പല്ലുകൾ, ചുറ്റിനും ചന്ദനം മണക്കുന്നു , ഭയം നിറച്ച ശാന്തത , മരിച്ച പോലുള്ള അവളുടെ ചാരനിറം കലർന്ന കൈകൾ....
എന്നും ഒരേ സ്വപ്നം, ഒരേ രൂപം.......
അലറിവിളിച്ച് ഞെട്ടി എഴുന്നേൽക്കുമ്പോൾ പേടിച്ചവനെ നോക്കിയിരിക്കുന്ന ഉമ്മയെയാണ് കാണാറ്, ഉമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരിക്കും .
ഇനി ചെയ്യാത്തതായിട്ടൊന്നുമില്ല , നാട്ടിലെ പള്ളികളിൽ മുഴുവനും നേർച്ചയിട്ടു, പിഞ്ഞാണമെഴുതിയ വെള്ളം കുടിച്ചു, ഉറുക്കും ഏലസും അരയിലും കയ്യിലും കെട്ടി , ജാറങ്ങളിൽ പോയി കുന്തിരിക്കം പൊകച്ചു , മൊല്ലാക്ക ഊതിയ കറുത്ത ചെരട് അരയിൽ കെട്ടി, കുത്തു ബൈത്തും കുത്താ റാതീബും നടത്തി , മൗലൂതും മാലയും ഇടതടവില്ലാതെ ജപിച്ചു , വെള്ളിപ്പാത്രവും വെളിച്ചെണ്ണയും നേർന്നു , കാര്യമൊന്നുമുണ്ടായില്ല, എന്നും ഒരേ സ്വപ്നം , ഒരേ രൂപം ...
കണ്ണടക്കാൻ കഴിയുന്നില്ല സ്വപ്നങ്ങളെല്ലാം ആരോ കൈ വശപ്പെടുത്തി വെച്ചിരിക്കുന്നു , കണ്ണടച്ചാൽ ഒരേ രൂപം,എന്തൊക്കെയോ അവനെ നിയന്ത്രിക്കുന്നുണ്ട് , ചിലപ്പോഴെങ്കിലുംഅവൻ അവനല്ലതായിരിക്കുന്നു,
കണ്ണടക്കാൻ കഴിയുന്നില്ല സ്വപ്നങ്ങളെല്ലാം ആരോ കൈ വശപ്പെടുത്തി വെച്ചിരിക്കുന്നു , കണ്ണടച്ചാൽ ഒരേ രൂപം,എന്തൊക്കെയോ അവനെ നിയന്ത്രിക്കുന്നുണ്ട് , ചിലപ്പോഴെങ്കിലുംഅവൻ അവനല്ലതായിരിക്കുന്നു,
ഓരോ ദിവസം തോറും അവളടുത്തു വന്നു കൊണ്ടിരിക്കുന്നു , അവളുടെ കണ്ണുകളിൽ മിന്നുന്ന മരതകപ്പച്ച അവനിപ്പോൾ വ്യക്തമാണ്, കൺ കോണുകളിൽ തിളങ്ങുന്ന മോഹം അവനറിയുന്നുണ്ട് , നീണ്ട കണ്ഠങ്ങളിൽ ദാഹം തളം കെട്ടിയിരിക്കുന്നു ,മയിൽ പീലി ചേർത്ത് വച്ച അവളുടെ കൺ പീലികൾ ഇമയനക്കാതെ നോക്കിയിരിക്കുന്നു, അവളുടെ സിരകളിൽ ഒഴുകുന്ന രക്തത്തിന്റെ ഒഴുക്കവനറിയുന്നുണ്ട് ..
കണ്ണ് തുറന്ന് നോക്കിയപ്പോൾ അവനെ നോക്കിയിരിക്കുന്ന ഉമ്മയെയാണ് കണ്ടത് , അവശമായ കണ്ണുകളിൽ ഭയവും വേദനയും നിറഞ്ഞു നിൽക്കുന്നു
"ആയത്തുൽ കുർസി ഓതി നെഞ്ചിലൂതി കെടക്ക് "ഇടറിയ സ്വരത്തിൽ ഉമ്മ അവനോട് പറഞ്ഞു
എന്തിനാ .....?
ആയത്തുൽ കുർസി ഓതിയാൽ ജിന്നിനെ കിനാവ് കാണൂല്ല ....
അതിനെന്താ കണ്ടോട്ടെ ...ജിന്നിനെ കിനാവ് കണ്ടാൽ എനിക്കെന്താ
പകലുകൾ അവന്യമായി തുടങ്ങിയിരുന്നു , ഇരുണ്ട മുറിയിൽ അവൻ കണ്ണുകളടച്ച് കിടന്നു , ഭയമാണെങ്കിലും സ്വപ്നങ്ങൾക്കവൻ കൊതിച്ചു തുടങ്ങിയിരുന്നു , അവളുടെ പിടക്കുന്ന കൺപോളകൾ അവനെ മാടി വിളിക്കുന്നുണ്ടോ ...? കയ്യെത്തും ദൂരത്തായവൾ അന്തരീക്ഷത്തിൽ പടർന്നു നിൽക്കുന്നു , ഒരു വിളിപ്പാടകലെ ഒരു പിടി മഞ്ഞു കണങ്ങൾ പോലെ അവളൊഴുകാൻ നില്കുന്നു ,അവളുടെ കണ്ണിലെ അടങ്ങാത്ത തിരയിളക്കം അവന്ടെ ശിരസ്സിനുള്ളിൽ വിങ്ങി നിറയുന്നുണ്ട് ,ഹൃദയം ഹൃദയത്തോടെന്തൊക്കെയോ മൗനമായി പറയുന്നുണ്ട് , അല്ലെങ്കിലും മൗനമാണല്ലോ ഏറ്റവും വലിയ നിലവിളി ,.....
നീണ്ടു മെലിഞ്ഞ അവളുടെ കരങ്ങൾ അവനു വേണ്ടി ത്രസിക്കുന്നുണ്ട് , പാലിലരച്ച ചന്ദനത്തിന്റെ മണം അവനറിയാൻ കഴിയുന്നുണ്ട് , അവളുടെ ചുണ്ടുകളിൽ എന്തോ പിടക്കുന്നുണ്ട് , അവളുടെ ശ്വാസോഛ്വാസത്തിന് മഞ്ഞിന്റെ തണുപ്പ് , അവന്ടെ നിറഞ്ഞ മാറിൽ അവൾ വിവശയായ് തളർന്ന് വീണിരിക്കുന്നു , അടക്കിപ്പിടിച്ച ചുംബനങ്ങൾ പെരുമഴയായ് പെയ്തിറങ്ങി , ശരീരം മുഴുവൻ പൊഴിയുന്നത് വെളുത്ത മഞ്ഞു കണങ്ങളാണ് , അധരങ്ങളിൽ പനിനീരിന്റെ മണം , ഹൃദയാഭിലാഷങ്ങൾ സ്വതന്ത്രമായിരിക്കുന്നു, സിരകൾ തളർന്നു വാടിയിരിക്കുന്നു , മാറിലെ കറുത്ത രോമങ്ങൾക്കിടയിൽ അവളുടെ തണുത്ത അധരം പനിനീരുതിർക്കുന്നുണ്ട്, നിശയിൽ തണുപ്പ് കലർന്ന നിലാവ് പെയ്യുമ്പോൾ ചുണ്ടിനിടയിൽ തിളങ്ങി ൽക്കുന്ന അവളുടെ കൂർത്ത പല്ലുകൾ ജ്വലിക്കുന്നുണ്ടായിരുന്നു, പേകാറ്റിൽ കലർന്ന തണുത്ത നിസ്വനങ്ങൾ .....

മുഖത്തേക്കു ശക്തിയിൽ തെറിച്ച തണുത്ത വെള്ളത്തുള്ളികളാണവനെ മിഥ്യയിൽ നിന്നുണർത്തിയത് ,കണ്ണ് തുറന്നു നോക്കിയപ്പോൾ തൊടിയിലെ പൊട്ടക്കിണറിന് ഓരത്തായാണവൻ കിടന്നിരുന്നത് , ഇടത്തെ കാൽ പാദം ആരോ കുടയും പോലെ വിറച്ചു കൊണ്ടിരിക്കുന്നു , കൈകൾ വെറുങ്ങലിച്ചിരിക്കുന്നു ,ചുറ്റും കൂടിയവരുടെ മുഖങ്ങളിൽ ഭയം നിഴലിച്ചു നിൽക്കുന്നു, അരികിലിരുന്ന് തേങ്ങുന്ന ഉമ്മയുടെ കണ്ണീരിൽ പറ്റി നിൽക്കുന്ന വെളുത്ത മുടിയിഴകൾ ചലനമറ്റ് കിടക്കുന്നു
ജിന്ന് ബാധയാണ് ......... ഓന്റെ വിധി .ഇതോനേം കൊണ്ടേ പോകൂ ....
മോഹിച്ച് കൂടിയ ജിന്നാണ് ജീവനെടുക്കാതിരുന്നാൽ തള്ളേടെ ഭാഗ്യം ..
മോഹിച്ച് കൂടിയ ജിന്നാണ് ജീവനെടുക്കാതിരുന്നാൽ തള്ളേടെ ഭാഗ്യം ..
ജിന്നാവില്ല ശൈതാനാവും ....അല്ലെങ്കിൽ വല്ല കൂടോത്രവും
ആൾക്കൂട്ടങ്ങൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് .................
ആരൊക്കെയോ ചേർന്നവനെ പിടിച്ചടക്കി എങ്ങോട്ടോ കൊണ്ട് പോവുന്നുണ്ട് , ശരീരം വിറക്കുന്നുണ്ട് എങ്കിലും മനസ്സ് ശാന്തമാണ്, ഏതോ തണുത്ത കരങ്ങൾ കണ്ണുകളിൽ തടവി , കാഴ്ചകൾ മറഞ്ഞു ...സ്വപ്നം വിരിഞ്ഞു
പാതിവഴിയിൽ കൊഴിഞ്ഞു വീണ മുല്ല മൊട്ടിന്റെ പരിഭവമായിരുന്നു അവളുടെ തിളങ്ങുന്ന കണ്ണിൽ, മഞ്ഞൊഴുകുന്ന പുഴ പോലെ വീണ്ടും അവൾ അവനിലേക്കൊഴുകി , ചന്ദന സുഗന്ധത്തിലേക്കവൻ വീണ്ടും അലിഞ്ഞു ചേർന്നിരുന്നു , വള്ളിപോലെ അവളവനെ പടർന്ന് കഴിഞ്ഞിരുന്നു , മോഹങ്ങളുടെ പൊയ്കകൾ പൊട്ടിയൊഴുകാൻ പോവുകയാണ് , കത്ത് വെച്ച സാഗരം തിരതല്ലിയൊടുങ്ങാൻ ഇനിയൊരു വാക്കു മതി, അല്ലെങ്കിൽ ഒരു നിമിഷം .......
പുറകിൽ നിന്ന് ശക്തിയായ് വലിച്ചകറ്റിയത് പോലെ അവൾ വേദനയുള്ള ഞരക്കത്തോടെ അവനിൽ നിന്ന് പൊടുന്നനെ അകന്ന് മാറി വായുവിൽ നിലയുറപ്പിക്കാൻ പാടുപെട്ടു , തീയിൽ ഉരുകുന്നത് പോലെ അവൾ വേദനകൊണ്ട് അലറിക്കരയുന്നുണ്ടായിരുന്നു , അവളുടെ കൈകൾ തളർന്നിരുന്നു , അവനവൾക്ക് വേണ്ടി കൈകൾ നീട്ടി , പക്ഷെ അവളുടെ കൈകൾ തളർന്നു തൂങ്ങിയിരുന്നു, കടിച്ചമർത്തിയ വേദന മുഴുവൻ അവളുടെ കൺകോണിൽ കണ്ണീരാൽ തളം കെട്ടി നിന്നിരുന്നു ,ആരോ അവളെ ശക്തിയായ് പ്രഹരിക്കുന്നുണ്ട്, അവളവനിലേക്ക് കുതിക്കുന്നുണ്ട്, പ്രഹരമേറ്റവൾ വാടിയിരുന്നു, കൂർത്ത ആയുധം അവളുടെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയിരുന്നു, ഹൃദയം പിളർന്നൊരു തുള്ളി ചോര അവന്ടെ ചുണ്ടിലൂടെ ഒലിച്ചിറങ്ങി മാറിൽ പടർന്നു നിന്നു, അവന്ടെ കണ്ണുകളിൽ നോക്കി അവളൊരു നിമിഷം കൂടി മൗനിയായി നിന്നു , ആ മൗനത്തിൽ വേദനയുടെ നിലവിളി നിറഞ്ഞു നിന്നിരുന്നു , അടക്കിപ്പിടിചൊരു തേങ്ങൽ ബാക്കിയാക്കി അവളവനിൽ നിന്നും പതിയെ മാഞ്ഞില്ലാതെയായി..
മുഖത്തേക്ക് ഇറ്റു വീണ ചൂടുള്ള ദ്രാവകത്തിന്ടെ പൊള്ളലേറ്റാണവൻ കണ്ണ് തുറന്നത് ,
വെളുത്ത മുടി നീട്ടി പിന്നിലേക്ക് ഒതുക്കിയിട്ട ഒരു മൊല്ലാക്കയുടെ മുന്നിലാണിരിക്കുന്നത് , നീണ്ടു വെളുത്ത അയാളുടെ താടിയിലൂടെ മൈലാഞ്ചിയിട്ട് ചുവപ്പിച്ച ചെമ്പൻ രോമങ്ങൾ ഇഴ പിരിഞ്ഞു കിടക്കുന്നു , ചുവന്നു വെളുത്ത ചുണ്ടുകളിൽ സൗമ്യമായൊരു പുഞ്ചിരി തൂങ്ങിക്കിടക്കുന്നുണ്ട് , ഓതി നിർത്തിയ ഖുറാൻ വചനങ്ങൾ നേർമയായ് മുറിയിലാകെ മാറ്റൊലി കൊള്ളുന്നുണ്ട്, തുണി നനച്ച് മാറിൽ പടർന്ന രക്ത തുള്ളികൾ തുടച്ച് നീക്കുമ്പോൾ ഉമ്മയുടെ കണ്ണിൽ ആശ്വാസത്തിന്റെ നിഴൽ വീണിരുന്നു , ഉമ്മയുടെ മാറിലേക്ക് തളർന്ന് ചാരി കണ്ണുകൾ പൂട്ടുമ്പോൾ വേദനയോടെയുള്ള അവളുടെ തേങ്ങൽ അന്തരീക്ഷത്തിൽ അലിയാതെ പടർന്നു കിടപ്പുണ്ടായിരുന്നു .

-മിഷാൽ കൊച്ചുവർത്തമാനം -

Comments
Post a Comment