പോയകാലത്തിന്റെ ഓർമ്മക്കുറിപ്പ്
പൊട്ടിയ സ്ലേറ്റും ...തുന്നിക്കൂട്ടിയ ട്രൗസറും , മഷിതണ്ടും ... ഞാവൽ പഴവും
ഇതെല്ലം ഒരു കാലത്തിന്ടെ പ്രതീകമാണ്......അതല്ലെങ്കിൽ പോയ കാലത്തിന്റെ ഓർമകൾക്ക് നട്ടം തിരിയാനുള്ള സങ്കൽപ്പങ്ങൾ ...
പൊട്ടിയ സ്ലേട്ടിനിടയിലൂടെ വിരൽ കടത്തി വീശി നടക്കുന്നത് അന്നൊക്കെ ഗമയായിരുന്നു. നടത്തത്തിനിടയിൽ എതിരെ വരുന്നതാരായാലും മൂക്കിന് നല്ല ഇടിയും വെച്ച് കൊടുക്കാം , അങ്ങനെ ഇടിച്ചവർ പലരുമുണ്ട് ........
ഉണ്ടക്കണ്ണൻ സിദ്ധിപ്പ ......അണ്ണാച്ചിഅയമ്മത് ....കണ്ണന്ത്രു .......പടുവം പാടം സൈധു ...അങ്ങിനെ പോകുന്നു മഹാൻ മാരുടെ വമ്പിച്ച നിര

പക്ഷെ തുന്നിക്കൂട്ടിയ ട്രൗസർ അതൊരു കുറച്ചില് തന്നെയായിരുന്നു .....അലച്ച ................ദാരിദ്ര്യം ...ഇല്ലായ്മയുടെ പ്രതീകം.
മഷി പുരണ്ട കുപ്പായം വലിച്ചു താഴ്ത്തി തുന്നിയ തുള മറച്ച് പലതവണ വെളുത്ത മൂക്കുള്ള സുമിതക്ക് മുന്നിൽ ജാള്യതയോടെ നിന്നിട്ടുണ്ട്.
കട്ടിയുള്ള നീല തുണിയിൽ ക്ലാസ്സിക് ടെയ്ലെർസിൽ നിന്നും രണ്ടിഴ നൂലിൽ മുറുക്കിത്തുന്നിയ ഒരു ട്രൗസർ എനിക്കുമുണ്ടായിരുന്നു വെള്ളി നിറത്തിലുള്ള കൊളുത്തുള്ള അസ്സല് ട്രൗസർ ..............
സ്കൂൾ മുറ്റത്തെ വെട്ടുകൽ മണ്ണിലിരുന്നു നിരങ്ങിയും , സ്കൂളിന്ടെ ഇടതു വശത്തുള്ള പോസ്റ്റ് കാലിൽ ഉരസി ഇറങ്ങിയും, കുട്ടൻ നായരുടെ കോമാങ്ങ മരത്തിൽ വലിഞ്ഞ് കേറി ഉരസി ഇറങ്ങിയും ട്രൗസറിനെ ഞാൻ വല്ലാതെ നോവിച്ചു , അപമാനം അസഹ്യമയത് കൊണ്ട് തന്നെയാവാം ട്രൗസർ തിരിച്ചും ചെറിയ രീതിയിൽ പ്രതികരിച്ച് തുടങ്ങി ആദ്യമൊക്കെ ചെറിയ പിന്നലായിരുന്നു പിന്നെ വലിയ തുളകളായി , തുളകൾ പലതായി ..പിന്നെ വലുതായി. ഉമ്മയുടെ സൂചിക്കും നൂലിനുമിടയിൽ പെട്ട് വീണ്ടും ട്രൗസറിന് തോൽവി സമ്മതിക്കേണ്ടി വന്നു , തുന്നിക്കഴിഞ്ഞു എന്നെ നോക്കി ഉമ്മപറയും
"എന്നെക്കൊണ്ടൊന്നും വയ്യ .... ഒരിഞ്ചു സ്ഥലം ഇനി തുന്നാൻ ബാക്കിയില്ല......"
പിന്നെ ആരോടെന്നില്ലാതെ ഒരു നെടുവീർപ്പാണ് ....." അടുത്ത പെരുന്നാള് വരട്ടെ ന്ടെ കുട്ടിക്കൊരു പുത്തൻ ട്രൗസർ വാങ്ങണം ..(പിന്നെയൊരു പെരുന്നാളും വന്നില്ലായിരിക്കും )

സ്കൂൾ വിടുന്നതും കാത്ത് കട്ടിമീശയുള്ള കൊലുന്നനെയുള്ള പെട്ടി ഐസ് കാരാൻ സൈക്കിളിൽ ചാരി നിൽപ്പുണ്ടാവും , പച്ച നിറത്തിലുള്ള ഹോണിൽ അമർത്തിക്കരയിച്ചു കൊണ്ട് ഇടയ്ക്കിടെ അയാൾ കുട്ടികളെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും, വെളുത്ത സേമിയ പതിപ്പിച്ച കോലയ്സ് , ട്യൂബ് പോലെ തിളങ്ങുന്ന ഒറ അയ്സ് , മുന്തിരിങ്ങ നടുവിൽ തിരുകിയ സ്പെഷ്യൽ അയ്സ്, (കുന്ന് കേറുമ്പോൾ സൈക്കിൾ തള്ളിക്കൊടുത്താൽ അയ്സ് പെട്ടിയിലെ അയ്സു തുണ്ടങ്ങൾ തരുമെന്ന് ഒരിക്കൽ ആരോ പറഞ്ഞു കേട്ടിട്ടുണ്ട് )
സേമിയ വിതറിയ പാലയ്സോരെണ്ണം വാങ്ങിത്തിന്നണമെന്നത് ജീവിതാഭിലാഷമായിരുന്നു
60 പൈസ .............!!! അതൊരു കടമ്പയാണ് .
കാത്തു കാത്തു പലതവണ 60 പൈസ സ്വരുക്കൂട്ടി ട്രൌസറിന്ടെ പോക്കറ്റിൽ കരുതിയതാണ് .എന്ത് ചെയ്യാം ഓട്ടക്കീശയിലൂടെ ഊർന്നു പോയിരിക്കും
എന്റെ എത്രയെത്ര സ്വപ്നങ്ങളാണെന്നോ ഓട്ടക്കീശയിലൂടെ ഇങ്ങനെ കളഞ്ഞു പോയത് ...................

തവള അക്കിയുടെ പിന്നാലെ തവളയെപ്പിടിക്കാൻ പാട വരമ്പത്തൂടെ അന്തം വിട്ട് ഓടുമ്പോഴാണ് കാലിൽ കുപ്പിച്ചില്ല് കേറി മറിഞ്ഞു വീണത്
ചുവന്ന രക്തം ..........ഞാൻ മരിക്കാൻ പോകുന്നു ...........
വേദനകൊണ്ട് അലറിക്കരയുമ്പോൾ പുറകെ ഓടി വന്നിരുന്ന അജയൻ കാല് മടിയിൽ വെച്ച് കുപ്പിച്ചില്ലിൽ തൊട്ടു.മരണ വേദന ......ചുവന്ന രക്തം .ഞാൻ മരിക്കാൻ പോകുന്നു .

''കരയണ്ട ......... അതിലേക്കു തറപ്പിച്ചു നോക്കിക്കോ വെര്ത്തം ശകലം പോലും അറിയില്ല ....''
ചാഞ്ഞു കിടക്കുന്ന പച്ചില ചൂണ്ടിക്കൊണ്ടാണ് അജയനങ്ങനെ പറഞ്ഞത് ......................
ശെരിയാണ് വേദന തോന്നിയില്ല.ഞാൻ മരിച്ചതുമില്ല .പക്ഷേ കാലം ഇത്തിരി കൂടെ കടന്നുപോയപ്പോൾ അജയൻ മരിച്ചു .അജയൻ എന്നെ വിട്ട് വേദനയില്ലാത്ത ലോകത്തേക്ക് യാത്ര പോയിട്ട് ഇന്നേക്ക് കാലം കുറെ കഴിഞ്ഞിരിക്കുന്നു ....നിത്യ ശാന്തിയിൽ സന്തോഷിക്കുക പ്രിയ കൂട്ടുകാരാ .......
പഴയ ഓർമ്മകൾ എത്ര സുതാര്യമാണ് ..... ലോലം .........ഓർക്കാൻ എന്ത് സുഖം ..................
വർത്തമാനത്തിനോടടുക്കുംതോറും ഓർമകൾക്ക് കനം കൂടുന്നു.ഓർക്കാൻ തീരെ സുഖമില്ലാതാവുന്നു

ഓർക്കാൻ ഒരുപാടു ഓർമ്മകൾ തന്ന കാലത്തിനു ഞാനെന്താണ് പകരം തരേണ്ടത് ..........?
ഓട്ടക്കീശയിലൂടെ ഊർന്നു പോയ സ്വപ്‌നങ്ങൾ ഞാൻ നിനക്കുതരാം നീ സ്വീകരിക്കുമെങ്കിൽ ..................
-മിഷാൽ കൊച്ചുവർത്തമാനം -

Comments
Post a Comment