ആമി
മുറ്റം നിറയെ ആളുകളെ കൊണ്ട്‌നിറഞ്ഞിരിക്കുന്നു, അകത്തേക്ക്‌എത്തിപ്പാളി നോക്കുന്ന എല്ലാവരുടേയും മുഖത്ത്‌നിറഞ്ഞ അകാംശ, ചെർപ്പുളശ്ശേരി അങ്ങാടിയിൽ പാമ്പാട്ടി ശംസു പാമ്പാട്ടം നടത്തുമ്പോൾ ആളുകൾ ആകാംശയോടെ നോക്കി നിൽക്കുന്ന കാഴ്ച്ചയാണ് എനിക്കോർമ വന്നത്, അകത്തുള്ള കാഴ്ച്ചയിലേക്ക്‌നിരന്ന് നിൽക്കുന്ന ശിരസ്സുകൾക്കിടയിലൂടെ ഞാനെന്റെ കണ്ണിനെ ഞെക്കി ഞെരുക്കി കടത്തി നോക്കി,അകത്ത്‌നിന്ന് തളർന്ന സ്വരത്തിൽ ലക്ഷ്മിക്കുട്ടിയമ്മ നിലവിളിക്കുന്നുണ്ട്.
"ഓള്ക്കീ.... ഗതി... വരിത്തീലോ ..ന്റെ.. ഭഗോതീ.. ഞാളെ പെണ്ണിനീ...ഗതി..വരിത്തീലോ.. ഭഗോതീ..."
കാലു രണ്ടും താഴേക്ക്‌തൂക്കി കൊണ്ട്‌മാറിലെ നരച്ച രോമങ്ങളിൽ തടവിക്കൊണ്ട്‌ലക്ഷിമിയേടത്തിയുടെ ഭർത്താവ് ശങ്കരേട്ടൻ തഴേക്ക് നോക്കിയിരിക്കുന്നുണ്ട്, കാലിലെ തള്ളവിരലിൽ ഊന്നികൊണ്ട്‌ഞാൻ ജനലിനകത്തുകൂടെ ഒന്നു കൂടി എത്തിപ്പാളി നോക്കി,ഇരുണ്ട മുറിക്കകത്ത്‌നീലനിറമോടിയ കാലുകൾ തൂങ്ങി നിൽക്കുന്നു,തൂങ്ങി നിൽക്കുന്ന കണങ്കാലിൽ മരിച്ച രോമങ്ങൾ തളർന്ന് കിടക്കുന്നു ,നഖങ്ങളിലിട്ട പോളിഷ്‌കട്ടി കൂടി കറുത്തിരിക്കുന്നു........................
ഞായറാഴ്ച്ചയായത്‌കൊണ്ട്‌പേരാമ്പ്രയിലിന്ന് ചന്ത ദിവസമാണ്, പതിവിലും വൈകിയെണീറ്റ ഞാൻ എണ്ണയും സോപ്പുമെടുത്ത്‌കുറ്റ്യാടിപ്പുഴയിലേക്ക്‌കുളിക്കാനിറങ്ങുകയായിരുന്നു, മുറ്റം തൂക്കാൻ വരുന്ന പാറുത്തള്ളയാണ് പറഞ്ഞത്
"ഏട്ക്കാ.. പോണ്യേ..വദ്ധ്യാരേ...പൊയയ്ക്കാ..?."
"ഏട്ക്കാ.. പോണ്യേ..വദ്ധ്യാരേ...പൊയയ്ക്കാ..?."
അല്ല കല്ല്യാണത്തിനാ നാവ്‌ചൊറിഞ്ഞ്‌വന്നതാണ് ..പക്ഷേ ഒന്നും മിണ്ടിയില്ല...
"വാദ്ധ്യാര് ..ഒന്നുമറിഞ്ഞില്ലെ..അയലോക്കത്തെ ...ആ പെണ്ണില്ലേ.............?ആമി,..ഒാള്...തൂങ്ങിയേർക്കുണു...പുലർച്ചക്ക്‌നീച്ച ഓളെ തള്ള ലക്ഷ്മ്യാ കണ്ടേ..മുക്കാലിമ്മെ കെട്ടിതൂങ്ങീക്കേനു ...വാണങ്കി പോയി കണ്ട്‌വന്നോളി...ചാവോലയൊന്നും കാത്തിരിക്കേണ്ട മൂപ്പത്ത്യാര് നിരീക്കണതല്ലേ നടക്കൂ..."
"മൂപ്പത്ത്യാരോ ഏത്‌മൂപ്പത്ത്യാര്...?"
"ഭഗോതി.."തള്ള ചിറികോട്ടിക്കൊണ്ട്‌പറഞ്ഞു
തലയിൽ ഒരു ഇടിവെട്ടിയ പോലെ തോന്നി,കട്ട പിടിച്ച രക്തം ഉറഞ്ഞ്‌കൂടിയിരിക്കുന്നു, കാല് രണ്ടും ഐസ് പോലെ ഉറഞ്ഞിരിക്കുന്നു.ശരീരം മുഴവൻ പുഴുങ്ങുന്നത്‌പോലെ ആവിയെടുത്തു.
ഞാനിന്നലേകൂടി കണ്ടതേയുള്ളൂ..............................
വീടിന്റെ ഉമ്മറുത്തുള്ള കാവിയിട്ടു മിനുക്കിയ തിണ്ണയിലിരുന്ന് ചുണ്ടും കൂർപ്പിച്ച് കാലിലെ നഖത്തിൽ ചുവന്ന നെയിൽ പോളീഷിടുന്ന ആമിയെ ഞാനിന്നലേകൂടികണ്ടേയുള്ളൂ.................
തലയിൽ ഒരു ഇടിവെട്ടിയ പോലെ തോന്നി,കട്ട പിടിച്ച രക്തം ഉറഞ്ഞ്‌കൂടിയിരിക്കുന്നു, കാല് രണ്ടും ഐസ് പോലെ ഉറഞ്ഞിരിക്കുന്നു.ശരീരം മുഴവൻ പുഴുങ്ങുന്നത്‌പോലെ ആവിയെടുത്തു.
ഞാനിന്നലേകൂടി കണ്ടതേയുള്ളൂ..............................
വീടിന്റെ ഉമ്മറുത്തുള്ള കാവിയിട്ടു മിനുക്കിയ തിണ്ണയിലിരുന്ന് ചുണ്ടും കൂർപ്പിച്ച് കാലിലെ നഖത്തിൽ ചുവന്ന നെയിൽ പോളീഷിടുന്ന ആമിയെ ഞാനിന്നലേകൂടികണ്ടേയുള്ളൂ.................
"മീനത്തലച്ചാലില് തയ്യില് പൊയീനില്ലെ...ആമി.....ഓളാ..
പുലച്ചക്കീച്ച ഓളെ തള്ളയാ കണ്ടെ മുക്കാലീമെ തൂങ്ങീക്കേനു........"
പുലച്ചക്കീച്ച ഓളെ തള്ളയാ കണ്ടെ മുക്കാലീമെ തൂങ്ങീക്കേനു........"
നാട്ടിലെ പ്രമാണി പുതുതായി വന്ന ആർക്കോ വിവരിച്ച്‌കൊടുക്കുകയാണ്......
അത്തോളിയിൽ നിന്ന് പൊലീസുകാരെത്തിതുടങ്ങിയിരിക്കുന്നു.......
"ഓള്ക്കീ ഗതി വരിത്തീലോ....ന്റെ...ഭഗോതീ...ഞാളെ പെണ്ണിനീ...ഗതി...വരിത്തീലോ ന്റെ ഭഗോതീ..."
വല്ലാത്ത വിഷമം തോന്നി ,മനസ്സിനകത്തെന്തൊക്കയോ കുത്തിമറിയുന്നത്‌പോലെ ,തിരക്കിനിടയിൽനിന്ന് തിരിഞ്ഞ്‌കൊണ്ട്‌ഞാനെന്റെ മുറിയിലേക്ക്‌ചെന്ന് ജനാല വിടവിലൂടെ ആൾക്കൂട്ടത്തിലേക്ക്‌നോക്കി നിന്നു.
**************************** ************** ************** **************
**************************** ************** ************** **************
ആദ്യത്തെ ട്രാൻസ്ഫർ ആയത്‌കൊണ്ട്‌മനസ്സിൽ ചെറിയൊരു ആവലാതി ഉണ്ടായിരുന്നു, ഇതിന് മുൻപ്‌പോയിട്ടില്ലെങ്കിലും എന്റെ സുഹൃത്ത്‌അമ്മുവിന്റെ സരസമായ സംസാരങ്ങളിൽ എന്നും നിറഞ്ഞ്‌നിൽക്കാറുള്ള പേരാമ്പ്രയെ കുറിച്ച് ഒരുപാട്‌കേട്ടിരുന്നു, പേരാമ്പ്രയെ കുറിച്ച്‌പറയുമ്പൊ അവൾക്ക് പതിനായിരം നാവാണെന്നെനിക്ക്‌തോന്നിയിരുന്നു, ചെറുകോടായിരുന്നു എനിക്കുള്ള മുറി തയ്യാറാക്കിയിരുന്നത്, പള്ളിയിൽ കുരുത്തോല പെരുന്നാളായത്‌കൊണ്ട്‌കപ്പേള വരെയെ ബസ്സ്‌സർവീസ് ഉണ്ടായിരുന്നുള്ളു ,അവിടന്നിതുവരെ നടക്കേണ്ടി വന്നു, മുറിയൊക്കെ കൊള്ളാം അത്യാവിശ്യം നിന്ന് തിരിയാനുള്ള സൗകര്യമൊക്കെയുണ്ട്, വന്നതിന് പിറ്റേ ദിവസം അമ്മു പറഞ്ഞ കുറ്റ്യാടിപ്പുഴയിലൊന്ന് കുളിക്കാൻ വേണ്ടി എണ്ണയും സോപ്പുമെടുത്ത്‌എങ്ങോട്ടാണ് പോവേണ്ടതെന്നറിയാതെ നിക്കുവായിരുന്നു...
"ഏട്ക്കാ പോണ്ടേ പൊയേക്കാ...പൊയേക്കാച്ചാ റോട്ടുമ്മക്കൂടി നേരെ നടന്നാളീ...."
സ്ത്രീ ശബ്ദം കേട്ട ഭാഗത്തേക്ക്‌തിരിഞ്ഞ്‌നോക്കി തൊഴുത്തിൽ കെട്ടിയിട്ട കഴുത്തിൽ കറുത്ത പാടുള്ള വെള്ളപ്പശു പഴയ ഓർബിറ്റ് പരസ്യത്തിലേതുപോലെ എന്നെ നോക്കി ചവച്ചു കൊണ്ടിരിക്കുന്നു, എനിക്കൽഭുതം തോന്നി കൈരളി ഭാഷ സംസാരിക്കുന്ന പൂവാലിപ്പശുവിനെ കുറിച്ചൊന്നും അമ്മു ഇത്‌വരെ പറഞ്ഞിട്ടില്ലല്ലോ, എന്റെ അത്ഭുതത്തിന്റെ മറ പൊളിച്ച്‌കൊണ്ട്‌തൊഴുത്തിൽ നിന്നും കയ്യിൽ വലിയൊരു പാത്രവുമായി ഒരു സുന്ദരി ഇറങ്ങി വന്നു, വിടർന്ന പൂപോലെയായിരുന്നു അവളുടെ മുഖം ,വിയർത്തു നനഞ്ഞ വെളുത്ത മുഖത്ത്‌ചെവിക്കരികിലായി കനം കുറഞ്ഞ മുടിയിഴകൾ ഒട്ടിപിടിച്ചിരിക്കുന്നു, ചുവന്നുതുളുമ്പിയ കവിളുകളിൽ റോസാപ്പൂ വിടർന്നു നിൽക്കുന്നു , നീണ്ട കണ്ണുകളിൽ കവിത വിരിയിച്ച്‌കൊണ്ട് ഒരായിരം കുറ്റ്യാടിപ്പുഴകൾ ഒരിമിച്ചൊഴുകുന്നുണ്ടെന്ന് തോന്നുന്നു ,വിടരാൻ കൊതിച്ച്‌നിൽക്കുന്ന അവളുടെ വെളുത്ത ഉടൽ ഏതോ ശിൽപി പണിപ്പെട്ട്‌കടഞ്ഞടുത്ത ഭിംഭത്തെപ്പോലെ തോന്നി
വായയും തുറന്ന് അന്തം വിട്ട്‌നിൽക്കുന്ന എന്നെ നോക്കികൊണ്ടവൾ വീണ്ടും പറഞ്ഞ്..
"കൊറച്ചൂടെ.. കൈഞ്ഞാ.. തോനെ.. പെണ്ണുങ്ങളറങ്ങും.. കടവില് പോവിച്ചാ വേം പൊയ്ക്കാളി..."
"ഏ .....ആ.... "
സ്വപ്ന ലോകത്തു നിന്നു ഞാൻ തിരിച്ചു വന്നിരുന്നില്ല.
"എന്താ പേര്......?"
ചോദ്യം കേൾക്കാത്തത്‌കൊണ്ടായിരിക്കാം ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞ് നടന്നു.
കഴുത്തിൽ മറുകുള്ള പൂവാലി ഇളിഭ്യനായി നിൽക്കുന്ന എന്നെ നോക്കി വീണ്ടും ചവച്ച് കെണ്ടേയിരുന്നു
കഴുത്തിൽ മറുകുള്ള പൂവാലി ഇളിഭ്യനായി നിൽക്കുന്ന എന്നെ നോക്കി വീണ്ടും ചവച്ച് കെണ്ടേയിരുന്നു
"ഹേയ്...സുന്ദരിക്കോദേ ......വൈരക്കല്ലെ.....ഭൂലോക സുന്ദരി....
ഇത്രയും കാലത്തിനിടക്ക്‌ഞാൻ എത്ര തരുണീ മണികളെ കണ്ടതാണ് ..ജീൻസും ടോപ്പുമിട്ട്‌കൊഞ്ചി കൊഞ്ചി നടക്കുന്ന മൂശേട്ടകളെ, ആണിന്റെ പേഴ്സിനെ മാത്രം ലക്ഷ്യമിട്ട്‌ബസ്സ്സ്റ്റാന്റിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന തേവടിശ്ശികളെ....ആരോടും എനിക്ക്‌വെറുപ്പില്ല, ചിലരോടെങ്കിലും സ്നേഹം തോന്നായ്‌കയുമില്ല.,പക്ഷെ ആ കണ്ണുകളിലൊന്നും കവിത രചിച്ച്‌കൊണ്ട് കുറ്റ്യാടിപ്പുഴ ഒഴികിയിരുന്നില്ല...ആരുടേയും കവിളിൽ റോസാപ്പൂ വിടർന്നിരുന്നില്ല...അവർക്കാർക്കും എന്റെ മനസ്സിൽ കുളിരുള്ള മഴപ്പെയ്യിക്കാൻ കഴിഞ്ഞിരുന്നില്ല...അവർക്കാർക്കും എന്റെ മനസ്സിൽ നനവ്‌പടർത്താൻ കഴിഞ്ഞിരുന്നില്ല...
പക്ഷേ സുന്ദരി........ആമി നീ ..........................
പക്ഷേ സുന്ദരി........ആമി നീ ..........................
എന്റെ ഒഴിവ്‌സമയങ്ങൾ മുഴുവൻ ഞാൻ ചിലവഴികുന്ന ഒരു ജനാലയുണ്ട്‌അതിലൂടെ നോക്കിയാൽ ആമിയുടെ വീടും പരിസരവും മുഴുവനും കാണാം.മിക്ക നേരങ്ങളിലും എന്റെ കണ്ണുകൾ പാതി തുറന്നിട്ട ആ ജനൽപ്പാളികൾക്കിടയിലൂടെ അവളുടെ പുറകെ ചുറ്റിപറ്റികൊണ്ടിരിക്കും.പാത്രംകഴുകുന്നതും,കറിക്കരിയുന്നതും, അമ്മിയിലിട്ട്‌തേങ്ങയരക്കുന്നതും ആയയിൽ നിന്ന് തുണിപെറുക്കുന്നതും തിണ്ണയിലിരുന്ന് വെളുത്ത കാലിൽ പോളിഷ്‌പുരട്ടുന്നതുമെല്ലാം ഞാനങ്ങനെ നോക്കി നിൽക്കും.
"തന്തയില്ലാത്ത കൊച്ചാ..അയിനെ പെറ്റന്ന് പോയതാ...മൂപ്പരാള്...ഇപ്പൊ...ഏടാ...എന്താ...ഒരു...നിശ്‌ചോല്യാ..., വീടരും...കൂട്ടും ബേണ്ടാന്ന് നിരീച്ചിട്ടുണ്ടാകും....മൂപ്പത്ത്യാരെ കളിയന്നെ....."പാറുതള്ള ഒരിക്കൽ ചിറി കോട്ടിക്കൊണ്ട്‌പറഞ്ഞു.
ഒരു ദിവസം ഉച്ച മയക്കത്തിനടക്ക്‌ആരോ വന്ന് കതകിൽ മുട്ടി,വാതിൽ തുറന്ന് പുറത്തേക്ക്‌നോക്കിയപ്പോൾ കണ്മുന്നിൽ നിറഞ്ഞു നിൽക്കുന്നു ആമി
"അയ്യേ...ഇതെന്ത്‌കോലാ ചക്ലിയന്മാരു കണക്കെ..."
എന്റെ മുഷിഞ്ഞ മുണ്ടിലും ടീ ഷർട്ടിലും ചിന്നിയ മുടിയിലുമൊക്കെ ആകെ നോക്കി കൊണ്ടവൾ ചോദിച്ചു, അതിനുത്തരം പറയാതെ അവളുടെ കയ്യിലിരിക്കുന്ന പാത്രത്തിലേക്ക്‌നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു.
"ന്താ...ദ്...?
"അയിത്തിരി പച്ചരി നെയ്യിട്ട്‌വറ്റിച്ചതും...ചേരം കോയിന്റെ ചാറുവാ..."
വേലിക്കപ്പുറത്ത്‌നിൽക്കുന്ന ലക്ഷിമെയേടത്തിയാണ് മറുപടി പറഞ്ഞത്..
"ഓളെ അച്ചൻ ഇന്നലെ രാത്തിരി വീടെത്തി..ഓളെ പെറ്റന്ന് പോയതാ..."
ആ ശബ്ദത്തിൽ വല്ലാത്തൊരു നെടുവീർപ്പുണ്ടായിരുന്നു, രണ്ട്‌പേരും തിരിഞ്ഞു നടന്നു, ഇടക്ക്‌വെച്ച്‌നടത്തം നിർത്തി തിരിഞ്ഞ്‌നിന്ന് കൊണ്ട്‌കല്യാണികുട്ടി ഒറക്കെ വിളിച്ച്‌പറഞ്ഞു
"തിന്നയ്ഞ്ഞാ....തൂക്കുപ്പാത്രം ആ..വേലി മുള്ളുമ്മെ തൂക്കികോളി... ഞാൻ പിന്നെട്‌ത്തോളാം...."
ധൃതിയിൽ തിരിഞ്ഞ്‌നടക്കുന്ന അവളുടെ മേലോട്ട്‌ചുരുട്ടി വെച്ചിരുന്ന മുടിച്ചുരുൾ താളത്തിൽ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു
"ഹേയ്‌തിളങ്ങുന്ന വൈരക്കല്ലെ...ഭൂലോക സുന്ദരീ....എന്റെ ആമിക്കുട്ടീ...നീ എന്റെ കൂടെ പോരുന്നൊ...?...വലുതല്ലങ്കിലും എന്റെ കുഞ്ഞു വീട്ടിലേക്ക്, ആ കാണ്ണൊരിക്കലും നിറയാതെ കാത്ത്‌വെച്ചോളാം , ഇരുണ്ട മേഘാഗാശത്തിനു കീഴെ നിരന്നു നിൽക്കുന്ന കരിമ്പനകൾക്കിടയിലൂടെ നമുക്ക് കണ്ണ് പൊത്തിക്കളിക്കാം, കാക്കാത്തോടിന്റെ ഓരത്തിരുന്ന് കിന്നാരം പറയാം, ഒളപ്പണ്ണ മനയും അവിടെയുള്ള സിനിമ പിടുത്തവും എല്ലാം എല്ലാം കാണിക്കാം,കിഴൂര് മലയുടെ ഏറ്റവും തുഞ്ചത്ത്‌ചെന്ന് നിന്ന് നമ്മൾക്ക്‌പക്ഷികളെ പോലെ പാറി നടക്കാം "
**************** **************** ****************
പുറത്തെ വെയിലിന് കട്ടി കൂടിയത്‌കൊണ്ടാകാം മുറ്റത്ത്‌നിറഞ്ഞ്‌നിൽക്കുന്ന മനുഷ്യക്കൂട്ടം ഒാരോ തണലിലേക്ക്‌മാറി നിന്ന് ചർച്ചകൾ തുടരുകയാണ്.
**************** **************** ****************
പുറത്തെ വെയിലിന് കട്ടി കൂടിയത്‌കൊണ്ടാകാം മുറ്റത്ത്‌നിറഞ്ഞ്‌നിൽക്കുന്ന മനുഷ്യക്കൂട്ടം ഒാരോ തണലിലേക്ക്‌മാറി നിന്ന് ചർച്ചകൾ തുടരുകയാണ്.
"ഓള്ക്കീ..... ഗതി....വരുത്തീലോ...ഭഗോതീ... ഞാളെ പെണ്ണിനീ ഗതി വരുത്തീലോ ന്റെ ഭഗോതീ..."
ശരീരവും മനസ്സും തപിച്ച്‌പൊള്ളുന്നുണ്ട്...മുതുകിലൂടെ വിയർപ്പ്‌കണങ്ങൾ വരിവരിയായി ഒലിച്ചിറങ്ങുന്നു,
ഞാനിന്നലേകൂടി കണ്ടതേയൊള്ളു...വീടിന്റെ ഉമ്മറത്തെ കാവിയിട്ട തിണ്ണയിലിരുന്ന് ചുണ്ടും കൂർപ്പിച്ചിരുന്ന് കാലിലെ നഖത്തിൽ ചുവന്ന നെയിൽ പോളിഷിടുന്നത്..ഞാനിന്നലേകൂടി കണ്ടെയുള്ളൂ...
ഞാനിന്നലേകൂടി കണ്ടതേയൊള്ളു...വീടിന്റെ ഉമ്മറത്തെ കാവിയിട്ട തിണ്ണയിലിരുന്ന് ചുണ്ടും കൂർപ്പിച്ചിരുന്ന് കാലിലെ നഖത്തിൽ ചുവന്ന നെയിൽ പോളിഷിടുന്നത്..ഞാനിന്നലേകൂടി കണ്ടെയുള്ളൂ...
മൺകൂജയിൽ നിന്ന് അൽപ്പം തണുത്ത വെള്ളം കുടിച്ച്‌കൊണ്ട്‌ചൂരൽകസേരയിൽ കറങ്ങുന്ന ഫാനിന് താഴെയായി ഞാനിരുന്നു, തണുത്ത കാറ്റെന്റെ തപിക്കുന്ന് കൺപോളകളെ എളുപ്പത്തിൽ മയക്കത്തിലേക്ക്‌കൈപിടിച്ച്‌കൂട്ടി കൊണ്ട്‌പോയിരുന്നു.
ചുറ്റും മാലാഖമാർ കൈപിടിച്ച്‌വട്ടത്തിൽ എന്റെ തലക്ക്‌മുകളിലൂടെ തെന്നി നീങ്ങുന്നുണ്ട്, ആമിയുടെ വീട്ടുമുറ്റത്ത്‌അവൾക്ക്‌തൊട്ടരികിലാണ് ഞാൻ നിൽക്കുന്നത്, കാവിയിട്ട തിണ്ണയിലിരുന്ന് കൊണ്ട്‌ആമി ശ്രദ്ധയോടെ അവളുടെ വെളുത്ത കാലിലെ തിളങ്ങുന്ന നഖങ്ങളിൽ പോളീഷിടുകയാണ്, വെളുത്ത കാലിലെ സ്വർണ്ണ നിറമുള്ള നനുത്ത രോമങ്ങൾ മയങ്ങി കിടക്കുന്നു, മുകളിലേക്ക്‌കെട്ടി വെച്ച മുടിക്ക്‌താഴെ കരുത്ത്‌കുറഞ്ഞ ചെമ്പൻ രോമങ്ങൾ കഴുത്തിലേക്ക്‌ചാഞ്ഞു കിടക്കുന്നു.
ആമീ .......
ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ച്‌നോക്കി.
ശ്ബ്ദം തൊണ്ടയിൽ പീരകെട്ടിയ പോലെ അടഞ്ഞു നിന്നു, ആ കാലുകളിലൊന്ന് സ്പർശിക്കൻ വേണ്ടി ഞാനെന്റെ കൈകൾ അന്തരീക്ഷത്തിലേക്ക്‌നീട്ടി, കഴിയുന്നില്ല ശരീരം പാറപോലെ ഉറച്ചിരിക്കുന്നു, ഭാരമില്ലാത്ത എന്റെ ശരീരം വായുവിൽ തെന്നി കളിക്കുകയാണ്.
ശ്ബ്ദം തൊണ്ടയിൽ പീരകെട്ടിയ പോലെ അടഞ്ഞു നിന്നു, ആ കാലുകളിലൊന്ന് സ്പർശിക്കൻ വേണ്ടി ഞാനെന്റെ കൈകൾ അന്തരീക്ഷത്തിലേക്ക്‌നീട്ടി, കഴിയുന്നില്ല ശരീരം പാറപോലെ ഉറച്ചിരിക്കുന്നു, ഭാരമില്ലാത്ത എന്റെ ശരീരം വായുവിൽ തെന്നി കളിക്കുകയാണ്.
"തിണ്ടത്തിരുന്ന് കിനാവ്‌കാണാണ്ടെ വട്ക്കണീ പോയിരിക്കാൻ നോക്കണ്ണെ..."
ലക്ഷിമിക്കുട്ടിയമ്മ വലിയ തൂക്കുപാത്രവും തൂക്കി പുറത്തേക്ക്‌ഇറങ്ങുമ്പൊൾ വിളിച്ച് പറഞ്ഞു.നെയിൽ പോളീഷും കൈയ്യിലെടുത്ത്‌കൊണ്ട്‌ഉമ്മറക്കോലായിലൂടെ അവൾ അടുക്കളയെ ലക്ഷ്യമാക്കി നടന്നു.
"കല്ല്യാണ്യീ..മാളെ...ഇബടെ ബാ.."
ഇരുണ്ട മുറിയിൽ നിന്ന് കേട്ട പരുക്കൻ ശ്ബ്ദം പെറ്റന്ന് ഇട്ടേച്ച്‌പോയ അച്ചന്റേതായിരുന്നു.
"ഇന്റാൾക്ക്‌ഇന്നൊട്‌ഈറണ്ടാവും ല്ലേ...?"
അവളുടെ കയ്യിൽ പിടിച്ച്‌കൂടെയിരുത്തിക്കൊണ്ടയാൾ ചോദിച്ചു.
"ന്തിന്...നിക്കാരോടും ഈറോന്നൂല്ല .."
അയാളുടെ കണ്ണിൽ എന്തോ തിളങ്ങുന്നുണ്ടായിരുന്നു, വാത്സല്യമാണോ ..?
അയാളവളെ ഒന്നുകൂടി അയാളിലേക്കടുപ്പിച്ചിരുത്തി.നരച്ച്‌തുടങ്ങിയ വീതിയുള്ള ആ മാറിൽ കിട്ടാതെ കിട്ടിയ വാത്സല്ല്യത്തിന്റെ ശീതളത നുകരുകയായിരുന്നവൾ, അയാളുടെ തടിച്ച കൈകൾ അവൾക്ക്‌ചുറ്റും വലം വെച്ച്‌തുടങ്ങിയിരുന്നു.ബലിഷ്ടമായ ആ കണ്ണുകളിൽ വത്സല്ല്യത്തിന് പകരം മറ്റെന്തോ വന്ന് നിറഞ്ഞിരുന്നു, അയാളുടെ കരങ്ങൾ പെരുമ്പാമ്പിനെപ്പോലെ അവളെ ചുറ്റി വലിഞ്ഞിരുന്നു.ആ കരങ്ങൾക്കകത്ത്‌ഒച്ച പോലും പുറത്ത്‌വരാതെ അവൾ പുളയുകയായിരുന്നു.
നേരെചെന്ന് അയാളുടെ നാഭി നോക്കി ആഞ്ഞൊരു ചവിട്ട്‌കൊടുക്കാനാണ് എനിക്ക് തോന്നിയത്, പക്ഷെ ഞാൻ നേരത്തെ പറഞ്ഞല്ലോ ശരീരം പാറ പോലെ ഉറഞ്ഞിരിക്കുന്നു...വത്സല്ല്യത്തിന്റെ നിറകുടം അപ്പോഴെക്കും അയാൾ ആ കുഞ്ഞു ഗർഭത്തിന് സമ്മാനിച്ചിരുന്നു...വാതിലിൽ തൂക്കിയിട്ട മുറിക്കയ്യൻ ഷർട്ടും തോളിലിട്ട്‌ഒരു ബീഡിക്ക്‌തിരികൊളുത്തി അയാൾ പുറത്തേക്കിറങ്ങി..
ഇനിയിപ്പൊ ഇതാരോടും പറയാൻ നിക്കണ്ട ......അനക്കത് മാനക്കേടാണ് ....
തിരിഞ്ഞു നിന്നു കൊണ്ടയാൾ മുരണ്ടു ...
തീയ്യിലിട്ട്‌വാട്ടിയ വാഴയില കണക്കെ ആമി തളർന്ന് പോയിരുന്നു.അവളുടെ മുഖത്ത്‌എന്ത്‌വികാരമായിരുന്നുവെന്ന് ഇരുണ്ട മുറിയാത്‌കൊണ്ട് വ്യക്തമായില്ല
നേരെചെന്ന് അയാളുടെ നാഭി നോക്കി ആഞ്ഞൊരു ചവിട്ട്‌കൊടുക്കാനാണ് എനിക്ക് തോന്നിയത്, പക്ഷെ ഞാൻ നേരത്തെ പറഞ്ഞല്ലോ ശരീരം പാറ പോലെ ഉറഞ്ഞിരിക്കുന്നു...വത്സല്ല്യത്തിന്റെ നിറകുടം അപ്പോഴെക്കും അയാൾ ആ കുഞ്ഞു ഗർഭത്തിന് സമ്മാനിച്ചിരുന്നു...വാതിലിൽ തൂക്കിയിട്ട മുറിക്കയ്യൻ ഷർട്ടും തോളിലിട്ട്‌ഒരു ബീഡിക്ക്‌തിരികൊളുത്തി അയാൾ പുറത്തേക്കിറങ്ങി..
ഇനിയിപ്പൊ ഇതാരോടും പറയാൻ നിക്കണ്ട ......അനക്കത് മാനക്കേടാണ് ....
തിരിഞ്ഞു നിന്നു കൊണ്ടയാൾ മുരണ്ടു ...
തീയ്യിലിട്ട്‌വാട്ടിയ വാഴയില കണക്കെ ആമി തളർന്ന് പോയിരുന്നു.അവളുടെ മുഖത്ത്‌എന്ത്‌വികാരമായിരുന്നുവെന്ന് ഇരുണ്ട മുറിയാത്‌കൊണ്ട് വ്യക്തമായില്ല
അന്തരീക്ഷം മുഴവനും കറുത്ത ഇരുട്ട്‌കട്ട പിടിച്ച്‌കിടക്കുന്നു,മാലാഖമാർ അപ്പോഴും എന്നെ വലം വച്ച്‌കൊണ്ടേയിരിക്കുന്നു,ഇരുട്ടിന്റെ കട്ടിയുള്ള മൂടു പടം ചിമ്മിണി വിളക്കിന്റെ ചെറുനാളത്താൽ കീറിമുറിച്ച്‌കൊണ്ട്‌തൊട്ട മുറിയിൽ നിന്നും മുഖം വാടികൊണ്ട്‌കല്ല്യാണി നടന്ന് വരുന്നുണ്ട്.കൈയ്യിൽ അലക്കി നിറം കെട്ട ഒരു സാരി ചുറ്റി വരുന്ന അവളുടെ മുഖത്ത് ഇന്നോളം കാണാത്തൊരു വികാരമുണ്ടായിരുന്നു .ഒരൊറ്റ നിമിഷം കൊണ്ട്‌എന്റെ കൺ മുന്നിൽ സാരിതുമ്പിലെ ചുരുങ്ങി വരുന്ന കുരുക്കിൽ അവളില്ലാതാവുകയായിരുന്നു,അവളുടെ ചൂടുള്ള അവസാന നിശ്വാസം എന്റെ മുഖത്ത്‌കൂടി പരന്ന് താണ് കാൽമുട്ടിൽ വല്ലാത്തൊരു വിറയലായി അവശേഷിച്ചു നിന്നു..............
"ഓള്ക്കീ..... ഗതി....വരുത്തീലോ...ഭഗോതീ... ഞാളെ പെണ്ണിനീ ഗതി വരുത്തീലോ ന്റെ ഭഗോതീ..."
അലറിക്കരയുന്ന ശ്ബ്ദം കേട്ട്‌ഞാൻ വീണ്ടും യാഥാർത്ത്യത്തിലേക്കുണർന്ന് വീണു.കാലിൽ ഇപ്പോഴും വല്ലാത്തൊരു വിറയിൽ അവശേഷിക്കുന്നുണ്ട്. മുഖത്തിപ്പൊഴും ചൂടുള്ള ശ്വാസ വായുവിന്റെ തപിക്കുന്ന ആവി കട്ട പിടിച്ചു കിടക്കുന്നു വിറയുള്ള കാലുകളും ഏന്തി വലിച്ച്‌പാതി തുറന്നിട്ട ജാലകത്തിലൂടെ ഞാൻ പുറത്തെക്ക്‌നോക്കി, വലിയ പുല്ലുപായയിൽ കെട്ടിപൊതിഞ്ഞ് ആരൊക്കയോ ചേർന്ന് കല്ല്യാണിയെ ഏറ്റിയെടുത്ത്‌പോവുകയാണ് .താഴേക്ക്‌തൂങ്ങിയ അവളുടെ കാലുകളിലെ ചുവന്നു കറുത്ത പോളിഷ് വെയിലിൽ തിളങ്ങുന്നുണ്ടായിരുന്നു.
"ഓള്ക്കീ..... ഗതി....വരുത്തീലോ...ഭഗോതീ... ഞാളേ പെണ്ണിനീ ഗതി വരുത്തീലോ ന്റെ ഭഗോതീ..."
ലക്ഷ്മിക്കുട്ടിയമ്മ അലമുറിയിട്ട്‌കരയുന്നുണ്ട്. വാത്സല്ല്യത്തിന്റെ നിറകുടം അപ്പോഴും നരച്ച മാറിൽ പരതികൊണ്ട്‌താഴേക്കു നോക്കിയിരുപ്പുണ്ടായിരുന്നു.
-മിഷാൽ കൊച്ചുവർത്തമാനം -


Comments
Post a Comment