Kanneerinu Svadhulla Uppu rasam
അവളുടെ നീട്ടിപ്പിടിച്ച പിച്ചളപ്പാത്രത്തിലേക്ക് നോക്കി അവരൊരു ചോദ്യമാണ് ചോദിച്ചത്
ഉപ്പോ .....? എന്തിനാ ഉപ്പ് ......?
ഈ രാവിലെ തന്നെ തെണ്ടാൻ ഇറങ്ങിക്കോളും .................ലക്ഷണം കെട്ട ജാതികള് , രാവിലെതന്നെ കൊടുത്തു തുടങ്ങിയാൽ പിന്നെ ഈ ദിവസം മുഴുവൻ കൊടുക്കലാവും ..............
തുളസി മാല ബ്ലൗസിനുള്ളിൽ നിന്നും വലിച്ച് മാറിൽ പടർത്തിയിടുന്നതിനിടയിലാണവർ പറഞ്ഞത് , തലയിണ തട്ടി പതിഞ്ഞ മുടി നാരുകൾ വെളുത്ത കവിളിൽ ഒട്ടിപ്പിടിച്ചിരുന്നു , അതും നുള്ളി പറിച്ചുകൊണ്ടവർ തിരിച്ചു നടന്നു, വീങ്ങി വിടർന്ന അവരുടെ അഹങ്കാരത്തിന്റെ പുറകു വശം നൃത്തമാടുന്നുണ്ടായിരുന്നു

ഒഴിഞ്ഞ പാത്രം കയ്യിലൊതുക്കി തിരിഞ്ഞു നടക്കുമ്പോൾ അവൾക്ക് വിഷമമൊന്നും തോന്നിയില്ല , കടുത്ത വിഷമം തോന്നേണ്ടതായിരുന്നു, എന്തോ അറിയില്ല.........,ഒതുക്കമില്ലാത്ത അവരുടെ പൃഷ്ഠം അങ്ങോട്ടും ഇങ്ങോട്ടും താളമില്ലാതെ തുള്ളിത്തെറിക്കുന്നത് എന്തിനെന്നറിയാതെ അവളുടെ കണ്ണിൽ കുറെ നേരത്തേക്ക് കൂടി ചലന ചിത്രമായി അവശേഷിച്ചു
തിരിഞ്ഞു നടക്കുമ്പോൾ തറയിൽ നെഞ്ചും വയറും പറ്റികിടക്കുന്ന കുഞ്ഞോമനയുടെ മുഖമായിരുന്നു മനസ്സിൽ, ഇന്നലെ കിട്ടിയ കഞ്ഞി വെള്ളത്തിൽ പതിവിലും അതികം വറ്റുണ്ടെന്നു അവൻ വലിയ വായിൽ വിളിച്ചു പറയുമ്പോഴും അവൾക്കു നിസ്സംഗ ഭാവമായിരുന്നു .............
തണുത്തു പുളിച്ച കഞ്ഞി വെള്ളത്തിൽ ഇത്തിരി ഉപ്പു കൂട്ടിയാൽ അവൻ വലിച്ചു കുടിച്ച്ചോളും,
ഒട്ടിയ വയറിന്നൊരാക്കം ...................
അതിനും വേണ്ടേ ഒരു നുള്ള് ഉപ്പ് ..........................?
കണ്ണു നിറയുന്നുണ്ട് .............ഇനിയും കരഞ്ഞില്ലെങ്കിൽ പിന്നെ എന്ന് ............
കഞ്ഞിയിൽ കലർന്ന കണ്ണീർ തുള്ളികളും കൂട്ടി അവൻ മോന്തിക്കുടിച്ചു.........
ഉമ്മാ ............നല്ല സാദ് .................
ഉം ...........മുഴുവനും കുടിക്ക് ................കണ്ണീരിന് നല്ല സ്വാദുള്ള ഉപ്പുരസമാണ് ...അവൾ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു

-മിഷാൽ കൊച്ചുവർത്തമാനം

Comments
Post a Comment